Second Mpox case reported in Kerala
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എം പോക്‌സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്താദ്യമായി എംപോക്‌സ് സ്ഥിരീകരിച്ചിരുന്നത്. എംപോക്‌സിന്റെ ക്ലേഡ് 1 ബി വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്ന് രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗലക്ഷണങ്ങളുള്ളവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
Keywords: Mpox, Second case, Kerala, Ernakulam
COMMENTS