തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് ഒറ്റുകാരന്റെ ജോലിയാണ് പി വി അന്‍വര്‍ ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍. അന്‍വറിന് മറ്റെന്തൊക്...
തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് ഒറ്റുകാരന്റെ ജോലിയാണ് പി വി അന്‍വര്‍ ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ജല്പനങ്ങള്‍. വര്‍ഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പണിയെടുക്കുന്നത്.
വലതുപക്ഷ ഓച്ചാരം വാങ്ങി പിണറായി വിജയനെ അധിക്ഷേപിക്കാമെന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ലെന്നും സജി ചെറിയാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം.
Key words: Saji Cherian, PV Anwar, Pinarayi Vijayan
COMMENTS