Sabarimala temple is opened for Onam related pujas. Temple Melshanti PN Mahesh Namboothiri opened the sanctum sanctorum door and lit the lamp
ശബരിമല: ഓണം അനുബന്ധ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ക്ഷേത്രം മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാന്‍ കാത്തുനിന്നത്. കന്നിമാസ പൂജകള്‍ കൂടിയുള്ളതിനാല്‍ ഇക്കുറി തുടര്‍ച്ചയായ ഒന്‍പത് ദിവസം നട തുറന്നിരിക്കും.
സെപ്തംബര്‍ 21 ന് നട അടയ്ക്കും. 14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ടായിരിക്കും.
ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്റെയും വകയാണ് ഓണ സദ്യ.
Summary: Sabarimala temple is opened for Onam related pujas. Temple Melshanti PN Mahesh Namboothiri opened the sanctum sanctorum door and lit the lamp. Thousands waited to bow down to Ayyappan, who was anointed with ashes. This time the temple will be open for nine consecutive days due to Kannimasa pujas.
COMMENTS