Jayakumar confirms ADGP M.R Ajith Kumar issue
കോട്ടയം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറുമായി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ആര്‍.എസ്.എസ് പ്രചാരക് ജയകുമാര്‍. അജിത് കുമാര്‍ തന്റെ സഹപാഠിയാണെന്നും അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്നും മാധ്യമങ്ങളോട് അദ്ദേഹം തന്നെ സംസാരിക്കുമായിരിക്കുമെന്നും തനിക്ക് പരിമിതികളുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. അതേസമയം എവിടെയാണ് ഒരുമിച്ച് പഠിച്ചതെന്ന് പറഞ്ഞതുമില്ല.
ഇതു സംബന്ധിച്ച് അജിത് കുമാര്‍ തന്നെ സ്ഥിരീകരണം നടത്തിയതിനു പിന്നാലെയാണ് വിശദീകരണം. ജയകുമാറിന്റെ കാറിലെത്തിയാണ് അജിത് കുമാര്‍ ആര്‍.ആര്‍.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഇതുവരെ ആര്‍.എസ്.എസ് ഈ വിവരം നിഷേധിക്കുകയായിരുന്നു. എന്നാല്‍ എ.ഡി.ജി.പി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്.
Keywords: RSS senior pracharak Jayakumar, ADGP, Meeting
COMMENTS