Sandeep Ghosh, former principal of RG Kar Medical College Hospital has been arrested in a corruption case. Ghosh was the principal when the student
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അഴിമതിക്കേസില്‍ അറസ്റ്റില്‍.
വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുമ്പോള്‍ ഘോഷ് ആയിരുന്നു പ്രിന്‍സിപ്പല്‍. സാമ്പത്തിക അഴിമതിക്കേസില്‍ സിബിഐ സന്ദീപിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
രണ്ട് ആഴ്ചയായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തു വരികയായിരുന്നു. യുവതി കൊല്ലപ്പെട്ട കേസിലും ഇയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. അതില്‍ പക്ഷേ, വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടില്ല.
2021 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ 2023 വരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഇയാള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിരുന്നു. 2023 ഒക്ടോബറില്‍ സ്ഥലം മാറ്റിയെങ്കിലും ഒരു മാസത്തിനകം തിരിച്ചെത്തി.
വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ വീഴ്ച്ചപറ്റിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്ദീപ് ഘോഷിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഐഎംഎ കൊല്‍ക്കത്ത ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.
യുവതിയുടെ കൊലപാതകം സംബന്ധിച്ച കേസ് കൊല്‍ക്കത്ത പൊലീസില്‍ നിന്ന് ഹൈക്കോടതിയാണ് സിബിഐക്ക് മാറ്റിയത്.
കൊലപാതക വിവരം പൊലീസിനെ അറിയിക്കാനും മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും പ്രിന്‍സിപ്പല്‍ വീഴ്ച വരുത്തിയെന്നും കോടതി പറഞ്ഞിരുന്നു. മാത്രമല്ല, തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചതായും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
Summary: Sandeep Ghosh, former principal of RG Kar Medical College Hospital has been arrested in a corruption case. Ghosh was the principal when the student was raped and killed. Sandeep was arrested by the CBI in a financial corruption case.
COMMENTS