ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം ജനറല്‍ സെക്രട്ടറിയുടെ നിലയില്‍ പുരോഗതിയെന്ന് റിപ്പോ...
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം ജനറല്‍ സെക്രട്ടറിയുടെ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യെച്ചൂരിയെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടി. പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി.
Key Words: Respiratory Infection, Sitaram Yechury
COMMENTS