ഗുരുവായൂര്‍: കഴിഞ്ഞ കൊല്ലത്തെ റെക്കോര്‍ഡ് ഭേദിച്ച് ഇക്കുറി ഗുരുവായൂരില്‍ കല്യാണ മേളം. 345 വിവാഹങ്ങളാണ് ഗുരുവായൂരമ്പലനടയില്‍ നടത്താന്‍ ഇതുവര...
ഗുരുവായൂര്‍: കഴിഞ്ഞ കൊല്ലത്തെ റെക്കോര്‍ഡ് ഭേദിച്ച് ഇക്കുറി ഗുരുവായൂരില്‍ കല്യാണ മേളം. 345 വിവാഹങ്ങളാണ് ഗുരുവായൂരമ്പലനടയില്‍ നടത്താന്‍ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ 227 എന്ന റെക്കോഡാണ് ഇത്തവണ തിരുത്തുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെയും ബുക്കിങ്ങിന് സമയമുണ്ട്. അപ്പോഴേക്കും 350 കടക്കുമെന്നാണ് ദേവസ്വം കണക്കുകൂട്ടല്‍. കഴിഞ്ഞ കൊല്ലം ഓണക്കാലത്ത് നടന്ന 227 കല്യാണമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതാണ് ഈ വര്‍ഷം തിരുത്താന്‍ പോകുന്നത്.
Keywords: Record, Wedding, Guruvayur
COMMENTS