354 marriages are taking place in Guruvayur temple today. This is the first time that so many weddings are taking place in front of Kannan in one day
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു നടക്കുന്നത് 354 വിവാഹങ്ങള്‍. ഇത്രയും വിവാഹങ്ങള്‍ കണ്ണനു മുന്നില്‍ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായാണ്.
ആകെ 363 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ ഒന്‍പതു വിവാഹ സംഘങ്ങള്‍ പല കാരണങ്ങളാല്‍ എത്തില്ലെന്ന് ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ നാലു കല്യാണ മണ്ഡപങ്ങള്‍ക്കു പുറമേ തെക്കും വടക്കുമായി രണ്ടു താത്കാലിക മണ്ഡപങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്.
വധൂവരന്മാര്‍ക്കും വിവാഹ സംഘത്തിനും ടോക്കണ്‍ നല്കിയാണ് കടത്തിവിടുന്നത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപത്തെ പന്തലിലാണ് എല്ലാവരും വിശ്രമിക്കേണ്ടത്. അവിടെ നിന്നു ടോക്കണ്‍ പ്രകാരം വിളിക്കുമ്പോള്‍ വിവാഹ മണ്ഡപത്തിലേക്ക് എത്തണം.
ഒരു വിവാഹ സംഘത്തില്‍ 24 പേര്‍ക്കാണ് അനുമതിയുള്ളത്. വെളുപ്പിനു നാലു മണി മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. ഗുരുവായൂരില്‍ കടുത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
COMMENTS