ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. മുസ്സവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്...
ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. മുസ്സവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികള്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടിരുന്നു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. അന്ന് ബോംബ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികള്‍ മടങ്ങി.
പിന്നീടാണ് ബ്രൂക്‌സ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളില്‍ രണ്ട് പേര്‍ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിര്‍ ഹുസൈന്‍ ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. 2020-ല്‍ അല്‍-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീന്‍ താഹയോടൊപ്പം ഒളിവില്‍ പോയ ആളാണ് ഷാസിബെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
COMMENTS