തിരുവനന്തപുരം: എ ഡി ജി പി സ്വകാര്യ വാഹനത്തിലെത്തി ആര്‍ എസ് എസ് ദേശീയ നേതാവുമായി ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായിരുന്നെന്ന ചോദ്യവുമായി...
തിരുവനന്തപുരം: എ ഡി ജി പി സ്വകാര്യ വാഹനത്തിലെത്തി ആര്‍ എസ് എസ് ദേശീയ നേതാവുമായി ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായിരുന്നെന്ന ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നതെന്നും എന്ത് കൊണ്ടാണ് ഇതില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഡി ജി പിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ബി ജെ പി ബന്ധം പുറത്തുവരുമെന്നതിനാലാണ്. ബി ജെ പിയുമായുള്ള സി പി എം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഈ രഹസ്യ ധാരണയാണ്. ബി ജെ പി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബി ജെ പിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തും ചെയ്യും. ഇതാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ അത് ശശിയുടെ കയ്യിലേക്ക് പോകുമെന്നല്ലാതെ ഒരു ചുക്കും നടക്കില്ലെന്ന പറഞ്ഞത് ഇടതുപക്ഷ എം എല്‍ എയാണ്. ശശിയാണ് മുഖ്യമന്ത്രിയുടെ റോള്‍ വഹിക്കുന്നതെന്ന് പറയുന്നത് ഇടത് എം എല്‍ എമാരാണ്.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ചെന്നിത്തല സര്‍ക്കാരിനെ വെല്ലുവിളിച്ചു. തിരക്കഥയുണ്ടാക്കി പൂരം കലക്കുകയായിരുന്നു. ഇതിന്റെ ഗുണഭോക്താവ് എന്ന നിലയില്‍ സുരേഷ് ഗോപിയും മറുപടി പറയണം. ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എ ഡി ജി പിക്ക് ആര്‍ എസ് എസ് നേതാവിനെ കാണാന്‍ കഴിയില്ല. ബി ജെ പിയുമായുള്ള സി പി എം ബന്ധം ഓരോ ദിവസവും മാറ നീക്കി പുറത്തു വരികയാണെന്നും ചെന്നിത്തല ആരോപിച്ചു.
Key Words: Ramesh Chennithala, MR Ajithkumar, RSS, Pinarayi Vijayan
COMMENTS