ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം കുറിച്ചു.
COMMENTS