ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി സിഖുകാരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേ...
ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി സിഖുകാരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു രംഗത്ത്. അദ്ദേഹത്തെ 'രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി' എന്ന് വിളിക്കുകയും 'അയാള്‍ ഒരു ഇന്ത്യക്കാരനല്ല' എന്ന് അവകാശപ്പെട്ട് മറ്റൊരു വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. രാഹുല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും രവ്നീത് സിംഗ് ബിട്ടു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'നേരത്തെ, അവര്‍ മുസ്ലീങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല, ഇപ്പോള്‍ അവര്‍ സിഖുകാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദികളായവര്‍ പോലും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അഭിനന്ദിച്ചു. അത്തരക്കാര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമ്പോള്‍, അദ്ദേഹം രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദിയാണ്, ''ഈ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസുകാരനാണ് രവ്നീത് സിംഗ് ബിട്ടു പറഞ്ഞു.
Key Words: Rahul Gandhi, Sikh remark, BJP, Terrorist'
COMMENTS