കൊച്ചി : ജോലിഭാരവും സമ്മര്‍ദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാ...
കൊച്ചി: ജോലിഭാരവും സമ്മര്‍ദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. അരമണിക്കൂറോളം അന്നയുടെ മാതാപിതാക്കളുമായി സംസാരിച്ച രാഹുല്‍ ഗാന്ധി ഇവരെ ആശ്വസിപ്പിച്ചു.
വിഷയം അങ്ങേയറ്റം ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും വളരെ ശക്തമായി ഇത് ലോക്‌സഭയിലെ ശൂന്യവേളയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി മാതാപിതാക്കളോട് പറഞ്ഞു. നേരത്തെ ശശി തരൂര്‍ എംപിയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി ഉച്ചയോടെ അന്നയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാനുള്ള അവസരമുണ്ടാക്കിയത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഇന്ന് വീട്ടില്‍ എത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്വന്തം മകളുടെ കാര്യത്തില്‍ എന്ന പോലെ വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി
Key Words: Rahul Gandhi, Anna Sebastian
COMMENTS