ന്യൂഡല്‍ഹി: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തി. ഒന്നിലധികം വര്...
ന്യൂഡല്‍ഹി: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തി. ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് ദ്രാവിഡിന്റെ മടങ്ങിവരവ്.
രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള തന്റെ മടങ്ങിവരവിന് ദ്രാവിഡ് ഒരുങ്ങുകയാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിച്ച ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമിലും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും വ്യത്യസ്ത റോളുകള്‍ വഹിച്ചിട്ടുണ്ട്.
''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ വീടായി വിശേഷിപ്പിച്ചിരുന്ന ആ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം. ലോകകപ്പിനു ശേഷം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നു കരുതുന്നു. അതിനു പറ്റിയ ഇടം രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ്' - ദ്രാവിഡ് സന്തോഷം പങ്കുവെച്ചതിങ്ങനെ.
Key Words: Rahul Dravid, Rajasthan Royals, Head coach
COMMENTS