തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി ജി പിയോട് റിപ്പോര്‍...
തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി.
അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ പി വി അന്‍വര്‍ എം എല്‍ എ നടത്തിയ ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.
ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഡി ജി പി ഷേയ്ഖ് ദര്‍വേശ് സാഹിബിനോട് റിപ്പോര്‍ട്ട് തേടിയത്.
അന്‍വറിന്റെ ആരോപണങ്ങള്‍ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തീര്‍ത്തു എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടിയത്.
റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഡി ജി പിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.
Key Words: PV Anwar MLA, Allegation Against ADGP Ajit Kumar, DGP, Pinarayi Vijayan
COMMENTS