മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്...
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച അന്‍വര്‍, താന്‍ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി സമൂഹത്തിന് മുന്നില്‍ ഇട്ടു കൊടുത്തെന്നും വിമര്‍ശിച്ചു. ഇത് തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അധിക്ഷേപിച്ചു. മുഖ്യമന്ത്രി അങ്ങനെ കടന്ന് പറയേണ്ടിയിരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിച്ച രീതി ശരിയായില്ലെന്നും അന്‍വര്‍ പറഞ്ഞു.
ശശിയുമായി 40 വര്‍ഷത്തെ ബന്ധം ആണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. പി ശശിക്കെതിരായ പരാതി പാര്‍ട്ടി പൂര്‍ണമായും അവഗണിച്ചു. പാര്‍ട്ടിക്ക് വിപരീതമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിക്ക് വിരുദ്ധമായി അല്ല പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് അടി കൂടുതല്‍ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തന്റെ പരാതികളോട് മുഖ്യമന്ത്രി മുഖം തിരിച്ചു. അജിത് കുമാര്‍ എഴുതി കൊടുത്തതാകും മുഖ്യമന്ത്രി വായിച്ചത്. സ്വര്‍ണക്കടത്തിനെ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ നോക്കി. എന്നാല്‍ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണ്. ഹൈക്കോടതിയെ സമീപിക്കും.
തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇന്ന് പത്രസമ്മേളനം നടത്താന്‍ കഴിയുമോ എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് മലപ്പുറത്തേക്ക് വിളിക്കാമായിരുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലാ സെക്രറിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചില്ല. വസ്തുത എന്താണെന്ന് അന്വേഷിക്കാന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയ്യാറായില്ലെന്നും അന്‍വര്‍ ആരോപിച്ചു.
Key words: PV Anwar, Severe Criticism, Pinarayi Vijayan
COMMENTS