P.V Anwar M.L.A applied for gun license
മലപ്പുറം: ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടികാട്ടി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി അന്‍വര്‍ എം.എല്‍.എ. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞ് പി.വി അന്‍വര്‍ രംഗത്തെത്തിയത്.
ഇതു സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നേരിട്ടെത്തി അന്‍വര്‍ അപേക്ഷ നല്‍കുകയായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി പി.വി അന്‍വര്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും രണ്ടാംഘട്ടവുമായി വരുമെന്നും അടുത്ത ദിവസം ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.
Keywords: Gun license, P.V Anwar M.L.A, Malappuram ditrict collector
COMMENTS