P.V Anvar Allegations: DGP meet CM Pinarayi Vijayan
കോട്ടയം: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെതിരായി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡി.ജി.പി ദര്‍വേശ് സാഹേബ് കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഡി.ജി.പി മുഖ്യമന്ത്രിയെ കാണുന്നത്.
പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും സര്‍ക്കാരിനെ തന്നെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഭരണപക്ഷ എം.എല്‍.എ ആയ പി.വി അന്‍വര്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ഇതോടെ ആരോപണവിധേയരായ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെയും പത്തനംതിട്ട എസ്.പി സുജിത് ദാസിനെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.
Keywords: CM, D.G.P, P.V Anvar, Allegation
COMMENTS