Thiruvananthapuram bureau chief of Janayugam daily PS Rashmi (38) passed away. She was taken to a private hospital in Eratupetta
തിരുവനന്തപുരം: ജനയുഗം ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി (38) നിര്യാതയായി.
ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടൈംസ് ഒഫ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദാണ് ഭര്‍ത്താവ്.
കോട്ടയം ഇരാറ്റുപേട്ട തിടനാട് പുതുപ്പറമ്പില്‍ പി എന്‍ സുകുമാരന്‍ നായരുടെയും ഇന്ദിരാ ദേവിയുടെയും മകളാണ്. അച്ഛനമ്മമാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് രശ്മി നാട്ടിലെത്തിയത്.
സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തിടനാട്ടെ വീട്ടുവളപ്പില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Summary: Thiruvananthapuram bureau chief of Janayugam daily PS Rashmi (38) passed away. She was taken to a private hospital in Eratupetta after he fell ill this morning, but his life could not be saved.Her husband is Deepaprasad, a photographer at the Times of India Thiruvananthapuram unit.
COMMENTS