ന്യൂഡല്‍ഹി: താതാനഗര്‍-പട്‌ന, ഭഗല്‍പൂര്‍-ദുംക, ബ്രഹ്മപൂര്‍-താതാനഗര്‍, ഗയ-ഹൗറ, ദേവ്ഘര്‍-വാരാണസി, റൂര്‍കേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭ...
ന്യൂഡല്‍ഹി: താതാനഗര്‍-പട്‌ന, ഭഗല്‍പൂര്‍-ദുംക, ബ്രഹ്മപൂര്‍-താതാനഗര്‍, ഗയ-ഹൗറ, ദേവ്ഘര്‍-വാരാണസി, റൂര്‍കേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
സ്ഥിരം യാത്രക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യാപാരികള്‍ക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും പ്രയോജനപ്പെടുന്ന സര്‍വീസുകളാണിത്.
രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളായതിനാല്‍ തീര്‍ത്ഥാടന ടൂറിസം വര്‍ദ്ധിക്കുന്നതിന് പുതിയ സര്‍വീസുകള്‍ മുതല്‍ക്കൂട്ടാകും.
ദിയോഘറിലെ ബൈദ്യനാഥ് ധാം (ഝാര്‍ഖണ്ഡ്), വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം (ഉത്തര്‍പ്രദേശ്), കാളിഘട്ട്, കൊല്‍ക്കത്തയിലെ ബേലൂര്‍ മഠം (പശ്ചിമ ബംഗാള്‍) തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗ യാത്ര പ്രദാനം ചെയ്യുന്നതാണ് പുതിയ സര്‍വീസുകള്‍.
Key Words: Prime Minister, Vande Bharat Trains
COMMENTS