തിരുവനന്തപുരം: സപ്ലൈക്കോ ഓണ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. സാധാ...
തിരുവനന്തപുരം: സപ്ലൈക്കോ ഓണ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സപ്ലൈക്കോ ഓണച്ചന്തകള്‍ക്ക് ഇന്നാണ് തുടക്കമാകുന്നത്. ഓണച്ചന്തകളില്‍ മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂടിയെന്നാണ് ആക്ഷേപം. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു.
അതേസമയം, ഏഴ് വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയാണിതെന്നാണ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയത്. എന്നാല്‍ ചെറുപയറിനും ഉഴുന്നിനും വറ്റല്‍മുളകിനും വില കുറയുമെന്നും പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം. പൊതുവിപണിയേക്കാള്‍ വിലക്കുറവ് സപ്ലൈക്കോയില്‍ തന്നെയാണെന്നും ഇന്ത്യയില്‍ വേറെ ഏതു സര്‍ക്കാര്‍ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
COMMENTS