തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ലൈംഗികാതിക്രമ പ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചതോടെ ഒഴിവു വന്ന ഒഴിവിലേക്കാണ് പ്രേം കുമാര്‍ എത്തുന്നത്.
നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കികൊണ്ടാണ് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയത്. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.
Key Words: Prem Kumar, Chairman of the Film Academy
COMMENTS