ന്യൂഡൽഹി സിപിഎമ്മിന് തത്കാലം ജനറൽ സെക്രട്ടറി ഇല്ല. പകരം പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും കോ ഓർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി...
ന്യൂഡൽഹി സിപിഎമ്മിന് തത്കാലം ജനറൽ സെക്രട്ടറി ഇല്ല. പകരം പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും കോ ഓർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയോഗിച്ചു.
അടുത്ത വർഷം മധുരയിൽ നടത്തുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തും. അതുവരെയാണ് കാരാട്ടിന് പുതിയ നിയോഗം. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കാരാട്ടിനെ പുതിയ ചുമതല ഏൽപ്പിക്കാൻ തീരുമാനമായത്.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്നാണ് പ്രകാശ് കാരാട്ടിന് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പാർട്ടി കോ ഓർഡിനേറ്ററെ നിയോഗിക്കുന്നത് ആദ്യമായാണ്.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗമാണ് പ്രകാശ് കാരാട്ട്. 2005 മുതൽ 2015 വരെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. കാരാട്ടിന്റെ പിൻഗാമിയായാണ് യെച്ചൂരി എത്തിയത്. കാരാട്ടിന്റെ ഭാര്യ വൃന്ദ കാരാട്ടും പി ബി അംഗമാണ്.
Keywords: Prakash Karat, Sitaram Yechuri, CPM, Polit Bureau, MA Baby
COMMENTS