വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോണാള്‍ഡ് ട്രംപും കമലാ ഹാരിസും ജീവിതത്തിനെതിരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപി...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോണാള്‍ഡ് ട്രംപും കമലാ ഹാരിസും ജീവിതത്തിനെതിരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ക്കുള്ള കമലാ ഹാരിസിന്റെ പിന്തുണയും ചൂണ്ടിക്കാട്ടിയാണ് പോപിന്റെ അഭിപ്രായമെത്തിയത്.
12 ദിവസത്തെ ഏഷ്യന്‍ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെയാണ് പോപ് മാധ്യമപ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കിയത്. താന്‍ ഒരു അമേരിക്കക്കാരനല്ലെന്നും, അവിടെ വോട്ട് ചെയ്യില്ലെന്നും എങ്കിലും കുടിയേറ്റക്കാരെ നാട്ടിലേക്ക് അയയ്ക്കുന്നതും കുടിയേറ്റക്കാര്‍ക്ക് ജോലി ചെയ്യാനുള്ള ശേഷി നല്‍കാത്തതും ഒരു പാപമാണ്, അത് ഗുരുതരമായ കാര്യമാണ്,' അദ്ദേഹം പറഞ്ഞു. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ദേശീയ അവകാശമാക്കി മാറ്റിയ 1973 ലെ വിധി കമലാ ഹാരിസ് പുനഃസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തതോടെയാണ് പോപ് കമലയ്‌ക്കെതിരെയും തിരിഞ്ഞത്.
Key Words: Pope Francis, Kamala Harris,Trump
COMMENTS