കൊച്ചി: പീഡന പരാതിയില്‍ ജാമ്യം ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒളിവില്‍പ്പോയ നടന്‍ സിദ്ദിഖിനെതിരെ നടപടി ശക്തമാക്കി അന്വേഷണ സംഘം. രണ്...
കൊച്ചി: പീഡന പരാതിയില്‍ ജാമ്യം ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒളിവില്‍പ്പോയ നടന്‍ സിദ്ദിഖിനെതിരെ നടപടി ശക്തമാക്കി അന്വേഷണ സംഘം. രണ്ടാം ദിവസവും വലയിലാകാതെ സിദ്ദിഖ് ഒളിവില്‍ തുടരുന്നതിനിടെ, മുഖം രക്ഷിക്കാനാണു പൊലീസ് നീക്കം. സിദ്ദിഖിനെ തേടി ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
സിദ്ദിഖിനെ കണ്ടെത്താനായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചില്‍ നോട്ടിസ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാല്‍ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാന്‍ ഫോണ്‍ നമ്പറും പത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ക്ക് ഇമെയില്‍ അയച്ചു.
Key words: Police, Actor Siddique
COMMENTS