Police registered case on the alleged piracy of the film ARM
കൊച്ചി: തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അജയന്റെ രണ്ടാം മോഷണം (എആര്‍എം) സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ കേസെടുത്തു. ഇതു സംബന്ധിച്ച് കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഡി.ജി.പിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരു ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യം സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും നാടകന്‍ ടൊവിനോയും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഭാഷകളിലെ വ്യാജ പതിപ്പും പുറത്തുവന്നിരുന്നു.
രണ്ടു മാസം മുന്‍പ് സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ഈ ഗ്രൂപ്പിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
Keywords: ARM movie, Police, Case, Director
COMMENTS