തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഒരു പ്രദേശത്തെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയോട് സഹതാപമാണ് തോന്നുന്നത്. പ്രസ്താവന മുഖ്യമന്ത്രിയുടെ കഴിവുകേടാണ് തെളിയിക്കുന്നത്.
ആഭ്യന്തരവകുപ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരാളെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ?. തറ നേതാവില്‍ നിന്ന് അല്പം ഉയരാനെങ്കിലും അദ്ദേഹം ശ്രദ്ധിക്കണം. അന്‍വറിന്റെ ആരോപണങ്ങളുടെ ഉത്തരവാദി ഒരു ജില്ലക്കാരാകെയാണോ എന്നും സലാം ചോദിച്ചു. മലപ്പുറം ജില്ലക്കാരുടെ പേരില്‍ വ്യാജ ആരോപണം ഉണ്ടാക്കി. ആഭ്യന്തര വകുപ്പ് ആരുടെ പേരില്‍ നടപടിയെടുത്തു എന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കണം. ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മന്ത് മുഖ്യമന്ത്രിയുടെ കാലിലാണെന്നും അദ്ദേഹം പരിഹസിച്ചു.
Key words: PMA Salam, Chief Minister, Malappuram
COMMENTS