Pinarayi Vijayan has come forward with accusations against MLA PV Anwar who is lashing out against the government and the Chief Minister. Pinarayi
സ്വന്തം ലേഖകന്‍
കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണവുമായി പിണറായി വിജയന്‍ രംഗത്ത്.
ദി ഹിന്ദു ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് പിണറായി അന്‍വറിന്റെ ആക്രമണത്തിനു പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലെ അസ്വസ്ഥതയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
രാജ്യ വിരുദ്ധ, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന്
അന്‍വറിന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി ആരോപിച്ചു.
പൊലീസ് നടത്തിയ സ്വര്‍ണക്കടത്ത്, ഹവാല വേട്ട പലരെയും അസ്വസ്ഥരാക്കി. അവരാണ് ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.
അതുപോലെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷവും ഭയക്കുന്നു. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിലെ കാരണം ഇതാണ്.
ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചത് ആശങ്കാജനകമാണ്. ഇതിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ല. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതമാണ് കുറഞ്ഞത്. മറിച്ച് എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടാവുകയാണ് ചെയ്തതെന്നു പിണറായി പറയുന്നു.
വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം മുഖ്യന്‍ പറയുന്നില്ല. അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. 75 വയസ് പ്രായപരിധി നടപ്പാക്കുമെങ്കിലും തന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കണം. എന്നും പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി പറയുന്നു..
Summary: Pinarayi Vijayan has come forward with accusations against MLA PV Anwar who is lashing out against the government and the Chief Minister. Pinarayi tried to defend Anwar's attack in an interview given to The Hindu daily.
COMMENTS