ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാന്‍ തീരുമാനമായി. മൂന്ന് പ...
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാന്‍ തീരുമാനമായി. മൂന്ന് പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് കേന്ദ്രം ഇതിനോടകം തന്നെ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറില്‍ താഴെയെത്തി.
2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തില്‍ കുറയുന്നത്. എന്നാല്‍ എപ്പോള്‍മുതലാണ് ഈ വിലക്കുറവ് നിലവില്‍ വരുന്നതെന്ന് വ്യക്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് വില താഴ്ന്നെങ്കിലും ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കേരളം ഉള്‍പ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്. ഡീസലിനും നൂറുരൂപയ്ക്കടുത്തുതന്നെയാണ് വില.
Key words: Petrol, Diesel, Price Reduce
COMMENTS