Pappanamcode fire accident today
തിരുവനന്തപുരം: പാപ്പനംകോട്ട് ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ അഗ്നിബാധ. രണ്ടു സ്ത്രീകള്‍ മരിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ഓഫീസിലെ ജീവനക്കാരിയാണ്. മറ്റൊരാള്‍ ഓഫീസില്‍ സേവനത്തിനെത്തിയതെന്നാണ് വിവരം.
രണ്ടുനില കെട്ടിടത്തിന്റെ മുകിലത്തെ നിലയിലാണ് അപകടമുണ്ടായത്. വലിയ ഒരു ശബ്ദത്തോടെ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലാണുള്ളത്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Keywords: Fire, Accident, Pappanamcode, Insurance office
COMMENTS