കണ്ണൂര്‍: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍. സീതാറാമിന്റെ നഷ്...
കണ്ണൂര്‍: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍. സീതാറാമിന്റെ നഷ്ടം പാര്‍ട്ടിക്ക് നികത്താന്‍ കഴിയാത്തതെന്നും ഇന്ത്യയിലെ ജനാധിപത്യ ശക്തികള്‍ക്ക് തീരാനഷ്ടമാണെന്നും പാര്‍ട്ടി പ്രശ്നം നേരിട്ട കാലത്ത് കരുത്തോടെ നയിച്ച നേതാവാണ് സീതാറാമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
യെച്ചൂരിയുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. 1950 മുതല്‍ സീതാറാമുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നു. ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.
സ്നേഹാദരവ് വച്ചുപുലര്‍ത്തി മറ്റുള്ളവരെ സ്നേഹിക്കുന്ന ആള്‍. ഉന്നതമൂല്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി. സമ്പന്നകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി വിപ്ലവ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് അദ്ദേഹം. പിന്നീട് ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ വഴി സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് യെച്ചൂരിയുടെ വിയോഗം. കേരളത്തെ അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Key words: EP Jayarajan, Sitaram Yechuri
COMMENTS