Opposition leader V.D Satheesan is against CM Pinarayi Vijayan
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണ കടത്തുകാരും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമാണ് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉള്ളതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ സെക്രട്ടറിയേറ്റിന് ടയര്‍ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമര്‍ശിച്ചു.
ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് `പൂരംകലക്കി വിജയന്‍' എന്നാണെന്നും പരിഹാസിച്ചു.
ബിജെപിയുടെ തണലിലാണ് പിണറായി വിജയന്‍ ജീവിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാനാണ് അദ്ദേഹം ബിജെപിയുടെ സഹായം തേടുന്നതെന്നും ആവര്‍ത്തിച്ചു.
പി.ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഡി.ജി.പി-ആര്‍എസ്എസ് കൂടിക്കാഴ്ച ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് അജിത് കുമാറിനെ അയച്ചതില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, Pinarayi Vijayan, Criticize, R.S.S
COMMENTS