ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും സ്‌നേഹവും നന്മയുമായി പ്രിയപ്പെട്ടവരുടെ അരുകിലേക്ക് സന്തോഷം പങ്കുവെക്കാന്‍ ഒത്തുചേര്‍ന്ന് മലയാളികള്‍ പൊന്നോണപ്...
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും സ്‌നേഹവും നന്മയുമായി പ്രിയപ്പെട്ടവരുടെ അരുകിലേക്ക് സന്തോഷം പങ്കുവെക്കാന്‍ ഒത്തുചേര്‍ന്ന് മലയാളികള്‍ പൊന്നോണപ്പുലരിയിലേക്ക് മിഴിതുറന്നു. പൂവിളിയും പൂക്കളവും ഒരുക്കി മാവേലിത്തമ്പുരാനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പാണിന്ന്. ക്ഷേത്രദര്‍ശനത്തിനു ശേഷം വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലേക്ക് അടുക്കകളില്‍ തിരക്കേറും.
കാലം മാറിയാലും ആഘോഷത്തിന്റെ തനിമയ്ക്ക് മാറ്റമില്ലാതെയാണ് ഇന്നും കടന്നുപോകുക. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികള്‍ ഓണദിനം ആഘോഷിക്കുന്നത്. നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും.
അതേസമയം, മലയാളികള്‍ക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. വയനാടിനെ ചേര്‍ത്തു പിടിക്കണമെന്ന് മുഖ്യമന്ത്രി ഓണ സന്ദേശത്തില്‍ പറഞ്ഞു.
Key Words: Onam, Kerala
COMMENTS