കണ്ണൂര്‍: പി ജയരാജനുമായോ മകന്‍ ജെയിന്‍ രാജുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജ് 'റെഡ് ആര്‍മി'യുടെ ...
കണ്ണൂര്‍: പി ജയരാജനുമായോ മകന്‍ ജെയിന്‍ രാജുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജ് 'റെഡ് ആര്‍മി'യുടെ വെളിപ്പെടുത്തല്‍. ജെയിന്‍ രാജ് റെഡ് ആര്‍മിയുടെ അഡ്മിന്‍ അല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. റെഡ് ആര്‍മിക്കെതിരെ വിമര്‍ശനവുമായി ജെയിന്‍രാജ് രംഗത്തെത്തിയതിന് പിന്നാലെയാണ് റെഡ് ആര്‍മിയുടെ വിശദീകരണ പോസ്റ്റ്.
'റെഡ് ആര്‍മിക്ക് പി ജെയുമായും ജെയിന്‍ രാജുമായും ഒരു ബന്ധവും ഇല്ല. ഒരു ഇടത് സൈബര്‍ പോരാളി മാത്രം. ഈ പേജിന്റെ അഡ്മിന്‍ ജെയിന്‍ രാജ് അല്ല എന്ന് മുന്‍പും റെഡ് ആര്‍മി പറഞ്ഞതാണ്. ജയരാജേട്ടന്‍ തന്നെ ഒരുപാട് തവണ പറഞ്ഞത് ആണ് ഈ പേജുമായി പി ജെക്ക് ഒരു ബന്ധവും ഇല്ല എന്ന്. പിന്നെ റെഡ് ആര്‍മിയെ ജയരാജേട്ടനുമായും ജെയിന്‍ രാജുമായും കൂട്ടികെട്ടാന്‍ ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. കള്ള നയങ്ങളെ തിരിച്ചറിയുക. പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടി മാത്രം.'
പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെ അന്‍വറിന്റേത് വിപ്ലവ മാതൃകയാണെന്നും പി ശശി വര്‍ഗവഞ്ചകനാണെന്നും റെഡ് ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
KeyWords: P. Jayarajan, Jain Raj, 'Red Army
COMMENTS