Nivin Pauly filed a complaint to DGP
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ നിയമപോരാട്ടത്തിനിറങ്ങി നടന്‍ നിവിന്‍ പോളി. ഇതു സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കി. യുവതിയുടേത് വ്യാജ ആരോപണമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് നിവിന്‍ പോളി പരാതിയില്‍ പറയുന്നത്.
തന്റെ പരാതി കൂടി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നീതി നേടിത്തരണമെന്ന ആവശ്യമാണ് നടന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതോടൊപ്പം കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെയും അദ്ദേഹം സമീപിക്കും.
ജാമ്യമില്ലാ വകുപ്പു പ്രകാരം എടുത്തിരിക്കുന്ന കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
Keywords: Nivin Pauly, DGP, Complaint, Sexual assault case, High court
COMMENTS