കൊച്ചി: പീഡന ആരോപണം നിഷേധിച്ച് നിവിന്‍ പോളി. സാമൂഹിക മാധ്യമത്തില്‍ ആണ് നിവിന്‍ പോളിയുടെ പ്രതികരണം. ആരോപണങ്ങള്‍ വ്യാജമാണ്. തെളിയിക്കാന്‍ ഏതറ്...
കൊച്ചി: പീഡന ആരോപണം നിഷേധിച്ച് നിവിന്‍ പോളി. സാമൂഹിക മാധ്യമത്തില്‍ ആണ് നിവിന്‍ പോളിയുടെ പ്രതികരണം. ആരോപണങ്ങള്‍ വ്യാജമാണ്. തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. വ്യാജ ആരോപണം ഉന്നയിച്ചവരെ നിയമപരമായും നേരിടുമെന്നും നടന്‍ പറഞ്ഞു.
ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് ആരെങ്കിലും ഒരു ഫുള്‍സ്റ്റോപ്പ് ഇടണമെന്നും നിവിന്‍ പോളി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് പിറകില്‍ ആരൊക്കെയോ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നിവിന്‍ പറഞ്ഞു. കേസിലെ മറ്റു പ്രതികളെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോതമംഗലം നേര്യമംഗലം സ്വദേശിനിയായ യുവതിയാണ് നിവിന്‍ പോളിക്കെതിരെ പീഡന പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 2023ല്‍ ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് നിവിന്‍ രംഗത്തെത്തിയത്.
'ഞാന്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാര്‍ത്ത കണ്ടു. ഇത് തികച്ചും അസത്യമാണെന്ന് ദയവായി അറിയുക. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകാനും ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ കരുതലിന് നന്ദി. ബാക്കി കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യും.' നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
COMMENTS