കൊച്ചി: യുവതിയുടെ പീഡന പരാതിക്കുപിന്നാലെ മാധ്യമങ്ങളെ കണ്ട് നിവിന്‍ പോളി. കേസിനെ നിയമപരമായി നേരിടുമെന്നും നിവിന്‍ പോളി കൊച്ചിയില്‍ ഒമ്പതുമണി...
കൊച്ചി: യുവതിയുടെ പീഡന പരാതിക്കുപിന്നാലെ മാധ്യമങ്ങളെ കണ്ട് നിവിന്‍ പോളി. കേസിനെ നിയമപരമായി നേരിടുമെന്നും നിവിന്‍ പോളി കൊച്ചിയില്‍ ഒമ്പതുമണിയോടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍ സംസാരിച്ച് ശീലമില്ല. ഒരുപാട് സംസാരിച്ച് ശീലമുള്ള ആളല്ലെന്നും നിവിന്‍ പോളി പറഞ്ഞു.
ഒന്നര മാസം മുന്‍പ് ഊന്നുകല്‍ പോലീസ് വിളിച്ചിരുന്നു. പരാതിക്കാരിയെ അറിയില്ലെന്ന് പറഞ്ഞു. പരാതി വ്യാജമെന്ന് പോലീസ് തന്നെ അന്ന് പറഞ്ഞു. നിര്‍മാതാവിനെ ദുബായ് മാളില്‍ വെച്ച് മാത്രമേ കണ്ടിട്ടുള്ളൂവെന്നും നിവിന്‍ വ്യക്തമാക്കി.
COMMENTS