തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തില്‍. ഗോത്ര നേതാക്ക...
തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തില്‍. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചര്‍ച്ചകള്‍ വഴിമുട്ടി. പ്രാഥമിക ചര്‍ച്ചകള്‍ക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിന്ന് ലഭിച്ചില്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരനാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹദി. ഇയാള്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. അമിത ഡോസില്‍ മരുന്ന് കുത്തിവെച്ചായിരുന്നു കൊലപാതകം.
കൊലപാതക ശേഷം, മൃതദേഹം വീടിനുമുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാല്‍ ഇത് ക്ലിനിക്ക് തുടങ്ങുന്നതിനായുള്ള ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് വേണ്ടി എടുത്തതാണ് എന്നായിരുന്നു നിമിഷയുടെ വാദം.
Key Words: Nimishipriya, Death Sentence
COMMENTS