കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും ബാലികയെ തട്ടിക്കൊണ്ടു പോയ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് നീക്കം. ഇതിനായി പൊലീസ് അപേക്ഷ നല്‍കിയിരിക്കുകയാണ്....
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും ബാലികയെ തട്ടിക്കൊണ്ടു പോയ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് നീക്കം. ഇതിനായി പൊലീസ് അപേക്ഷ നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് തുടരന്വേഷണത്തിന് കൊല്ലം റൂറല്‍ ക്രൈം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ അസാധാരണ നീക്കം ഉണ്ടായിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍, നിലവില്‍ അന്വേഷണം നേരിടുന്ന മൂന്നുപേരെകൂടാതെ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയതിനു പിന്നാലെയാണ് തുടരന്വേഷണത്തിനായുള്ള നീക്കം നടക്കുന്നത്.
COMMENTS