ആലപ്പുഴ: എഴുപതാമത് നെഹ്രുട്രോഫി ജലമേളയില്‍ ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്‍. ഇനി ഒരു കൊല്ലം നെഹ്‌റു ട്രോഫിയുടെ അമരത്ത് കാരിച്ചാല്‍ ച...
ആലപ്പുഴ: എഴുപതാമത് നെഹ്രുട്രോഫി ജലമേളയില്‍ ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്‍. ഇനി ഒരു കൊല്ലം നെഹ്‌റു ട്രോഫിയുടെ അമരത്ത് കാരിച്ചാല്‍ ചുണ്ടനുണ്ടാകും. അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. നിരണം ചുണ്ടന്‍, വീയപുരം ചൂണ്ടന്‍, നടുഭാഗം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍ എന്നിവരാണ് ഫൈനലില്‍ ആവേശപ്പോരാടിയത്.
നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാല്‍ ചൂണ്ടന്‍ ഒന്നാമതെത്തിയത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ചു. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചത്.
Key Words: Nehru Trophy, Boat Race, Karichal
COMMENTS