മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളില്‍ വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. വിശ്വാസികള്‍ക്ക് അളവറ്റ ആവേശ...
മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളില്‍ വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. വിശ്വാസികള്‍ക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.
സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.
Key Words: Nabi day, Holiday
COMMENTS