തിരുവനന്തപുരം: മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപി പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് പി സി ചാക്കോ. ശരത് പവാറുമായുള്ള കൂടി...
തിരുവനന്തപുരം: മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപി പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് പി സി ചാക്കോ. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ. തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.
അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രന്‍ നിലപാടെടുത്തു. രണ്ട് വര്‍ഷത്തെ കരാറിനെ കുറിച്ചു തനിക്ക് അറിയില്ലെന്നും എന്നാല്‍ പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശരത് പവാര്‍ ക്ഷണിച്ചിട്ടാണ് മുംബൈക്ക് പോകുന്നത്, വിളിപ്പിച്ചതല്ലെന്നും ശശീന്ദ്രന്‍ അറിയിച്ചു.
എന്നാല്‍ മന്ത്രി സ്ഥാനത്തിന്റെ കാര്യം ദേശീയ പ്രസിഡണ്ട് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് തോമസ് കെ തോമസ് എം എല്‍ എ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല, കാര്യങ്ങള്‍ ദേശീയ നേതൃത്വം തീരുമാനിക്കും. തനിക്ക് എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയെന്നും എം എല്‍ എ വ്യക്തമാക്കി.
Key Words: NCP, Ministerial Position
 

 
							     
							     
							     
							    
 
 
 
 
 
COMMENTS