കോഴിക്കോട്: ഷിരൂരില്‍ ജൂലൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് തണലായി താനെന്നും ഉണ്ടാകുമെന്ന് അര്‍ജുന്‍ ഓടിച്...
കോഴിക്കോട്: ഷിരൂരില്‍ ജൂലൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് തണലായി താനെന്നും ഉണ്ടാകുമെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും അര്‍ജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്നും ഇനിയുള്ള കാലം അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും മനാഫ് പറഞ്ഞു.
ജൂലൈയിലാണ് കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറി ഉള്‍പ്പെടെ കാണാതായത്. പിന്നീടിങ്ങോട്ട് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫ് ഷിരൂരില്‍ത്തന്നെയായിരുന്നു.
തെരയാനായി എഴുപത്തിരണ്ട് ദിവസമായി ഷിരൂരിലായിരുന്നു. അര്‍ജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടു വര്‍ഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നുവെന്നാണ് മനാഫ് പറഞ്ഞത്.
key words: Manaf, Arjun Mission, Shiroor Landslide
COMMENTS