കൊച്ചി: മലയാള സിനിമ സങ്കട ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യര്‍. കോഴിക്കോട് ഒരു പൊതുപരിപാടിയില്...
കൊച്ചി: മലയാള സിനിമ സങ്കട ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യര്‍. കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു നടിയുടെ പ്രതികരണം.
'നിങ്ങള്‍ എല്ലാവരും വാര്‍ത്തകളില്‍ കൂടിയൊക്കെ കാണുന്നുണ്ടാകും ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്, അതെല്ലാം വേഗം മാറും. കാര്‍മേഘങ്ങളെല്ലാം കലങ്ങിത്തെളിയട്ടെ. നിങ്ങളുടെയൊക്കെ സ്‌നേഹവും പ്രേത്സാഹനവും ഒക്കെ ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവര്‍ക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം', എന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍.
Key Words: Malayalam Cinema,Manju Warrier
COMMENTS