K.T Jaleel partially supported P.V Anvar MLA
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ സര്‍ക്കാരിനെതിരായ ആരോപണങ്ങളെ ഭാഗികമായി പിന്തുണച്ച് തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍. പി.വി അന്‍വറിന്റെ എ.ഡി.ജി.പി അജിത് കുമാറിനെതിരായ ആരോപണത്തെ പിന്തുണയ്ക്കുന്നതായും താന്‍ ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നതായും കെ.ടി ജലീല്‍ വ്യക്തമാക്കി.
പൊലീസില്‍ വര്‍ഗീയ വത്കരണം നടക്കുന്നുയെന്നു പറഞ്ഞ ജലീല്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ എല്ലാം മനസിലാകുമെന്നും പറഞ്ഞു. അന്‍വറിന്റെ മറ്റ് ആരോപണങ്ങളോട് താന്‍ പിന്നീട് പ്രതികരിക്കുമെന്നും ജലീല്‍ വ്യക്തമാക്കി.
Keywords: K.T Jaleel, P.V Anvar, ADGP, Pinarayi Vijayan
COMMENTS