തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ. സര്‍ക്കാരിന്റെ ...
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ. സര്‍ക്കാരിന്റെ തനിനിറം പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കാതെ ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സമരത്തിലെ പോലീസ് അക്രമത്തെയും സതീശന്‍ അപലപിച്ചു. സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കോണ്‍സ്റ്റബിളാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ജലപീരങ്കിയും ലാത്തിച്ചാര്‍ജുമെല്ലാം പ്രയോഗിച്ചതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പോലീസിന്റെ ഷീല്‍ഡ് റോഡിലിട്ട് അടിച്ചു തകര്‍ത്തതാണ് നടപടിക്ക് കാരണമായത്. സിപിഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചു.
Key Words: KPCC,Ssecretariat March
COMMENTS