കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയ...
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനല്‍. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും.
ആദ്യ റൗണ്ടില്‍ ഏരീസ് കൊല്ലം സെയ്ലേഴ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോല്‍വി രുചിച്ചത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടുക. രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും സെമിയില്‍ നേരിടും.
ഇനി നാല് ടീമാണ് അങ്കത്തിനുള്ളത്. കലാശ പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം.
Key Words: Kerala Cricket League, Semi-Final
COMMENTS