Kerala Blasters are on their way to victory after defeating East Bengal by two goals to one. Noah Sadoi scored the first goal for Kerala in the 63rd
കൊച്ചി : ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍. അറുപത്തി മൂന്നാം മിനിറ്റില്‍ നോഹ സദോയിയാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെ വകയായിരുന്നു വിജയഗോള്‍.
59-ാം മിനിറ്റില്‍ മലയാളി താരം പി.വി. വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാളാണ് ആ്ദ്യ ഗോള്‍ നേടിയത്. അറുപത്തി മൂന്നാം മിനിറ്റില്‍ കേരളം തിരിച്ചടിച്ചു. പിന്നെ, 87 മിനിറ്റ് വരെ സമനില ഗാലറികളെ നിരാശമാക്കിയപ്പോഴാണ് ക്വമെ പ്രപ്രയുടെ അവതാരം. ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പം ഇതോടെ അതിന്റെ പരകോടിയിലെത്തി.
ഐഎസ്എല്‍ ടൂര്‍ണമെന്റിലെ നോഹ സദോയിയുടെ ആദ്യ ഗോള്‍ ആയിരുന്നു ഇത്. നോഹ തൊടുത്ത ഇടംകാല്‍ ഷോട്ട് പ്രബ്സുഖന്‍ ഗില്ലിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലേക്ക് കയറുകയായിരുന്നു. ഇതോടെ മഞ്ഞക്കടല്‍ ആവേശത്തിന്റെ കൊടുമുടി കയറി.
സമനിലയായതോടെ കേരളം കൂടുതല്‍ കരുതലോടെ നീങ്ങി. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെ ഇടം കാല്‍ ഷോ്ട്ട് ഗില്ലിനെ വീണ്ടും നിസ്സഹായനാക്കി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യജയം കണ്ടെത്തുകയായിരുന്നു.
ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Summary: Kerala Blasters are on their way to victory after defeating East Bengal by two goals to one. Noah Sadoi scored the first goal for Kerala in the 63rd minute. Kwame Pepra scored the winning goal in the 88th minute.
COMMENTS