Kangana Ranaut movie emergency release postponed
മുംബൈ: നടിയും എം.പിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് അവര്‍ തന്നെ ഇന്ദിരാഗാന്ധിയായെത്തുന്ന `എമര്‍ജന്‍സി'യുടെ റിലീസ് മാറ്റി. കങ്കണ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുളള വിഷയത്തിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം മുന്‍ നിര്‍ത്തി നിര്‍മ്മിച്ച ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെ മറ്റെല്ലാ ജോലികളും തീര്‍ത്ത് ഇന്ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതേസമയം ചിത്രത്തില്‍ സിഖ് സമുദായക്കാരെ അധിക്ഷേപിക്കുന്നുയെന്നു ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നതാണ് തിരിച്ചടിയായത്.
എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. അതേസമയം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്നും ലഭിച്ചാലുടന്‍ ചിത്രം റിലീസ് ചെയ്യുമെന്നും കങ്കണ പറഞ്ഞു.
Keywords: Kangana Ranaut, Emergency, Release, Postponed
COMMENTS