Kangana Ranaut about `Emergency' film censor board controversy
മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമായി ഒരുക്കിയ സിനിമ എമര്‍ജന്‍സിയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. സിനിമയില്‍ നിന്ന് 13 ഭാഗങ്ങള്‍ ഒഴിവാക്കണെന്ന സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ചിത്രത്തിലെ നായികയും നിര്‍മാണ പങ്കാളിയുമായ കങ്കണ റണൗട്ട് എം.പി പറഞ്ഞു.
ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഒഴിവാക്കി ആത്മാവ് നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലെന്നും അവര്‍ വ്യക്തമാക്കി. സിനിമ ഈ മാസം 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സിനിമയില്‍ സിഖ് വിഭാഗക്കാരെ മോശമായി ചിത്രീകരിക്കുന്നുയെന്ന ചില സംഘടനകളുടെ പരാതിയെതുടര്‍ന്നാണ് നീണ്ടുപോയത്.
ഇതേതുടര്‍ന്ന് സിനിമയിലെ വിവാദമായ 13 ഭാഗങ്ങള്‍ നീക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റിലീസ് വൈകിപ്പിക്കാനാണ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്ന് കങ്കണയും ഹരിയാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തടയുന്നതെന്ന് സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ടെയ്ന്‍മെന്റും ആരോപണം ഉന്നയിച്ചിരുന്നു.
COMMENTS